കണ്ണൂർ: ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാരം കടവിലെ മഷ്ഹൂദിൻ്റെ മകൻ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെ കുളത്തിൽ
കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.
20 മിനിറ്റോളം വെള്ളത്തിൽ മുങ്ങിയ ഇർഫാനെ നാട്ടുകാർ രക്ഷപ്പെടുത്തി കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനാണ് ഇർഫാൻ. കബറടക്കം പിന്നീട്.