തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെ കൊന്നശേഷം കെട്ടിതൂക്കിയതെന്ന് സംശയിക്കുന്നെന്ന് ഭാര്യ മഞ്ജുഷ. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വാദം കേള്‍ക്കവെയാണ് മഞ്ജുഷ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്.നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാകില്ലെന്നും ഹർജിക്കാരിയായ മഞ്ജുഷ കോടതിയില്‍ പറഞ്ഞു.
55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ചെറിയ കനമുള്ള കയറില്‍ തൂങ്ങിമരിച്ചുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടി. പോസ്റ്റ് മോർട്ടം ശരിയായ വിധത്തില്‍ നടന്നിട്ടില്ലെന്നും അവർ ആരോപിക്കുന്നു. പോസ്റ്റുമോർട്ടത്തില്‍ പല പ്രധാന വിവരങ്ങളും വിട്ടു കളഞ്ഞു. അടിവസ്ത്രത്തിലെ രക്തക്കറയിലും ഉമിനീർ ഒലിച്ച് ഇറങ്ങിയതിലും അന്വേഷണമുണ്ടായില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജിയില്‍ വാദം തുടരുകയാണ്.