ദീര്‍ഘനേരം ജോലി ചെയ്യുന്നവരുടെ മരണ നിരക്ക് കോവിഡ് കാലത്ത് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ദീര്‍ഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കോവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു.

ദീര്‍ഘ നേരം ജോലി ചെയ്യുന്നതിന്റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടെന്നും ഇവര്‍ക്ക് ബാധിക്കുന്ന രോഗങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നത് ഹൃദയാഘാതവും പക്ഷാഘാതവുമാണ് എന്നും പുതിയ പഠനം പറയുന്നു. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.

2000ല്‍ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാള്‍ 30 ശതമാനം കൂടുതലാണ് 2016ല്‍ രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ കൂടുതല്‍ ആരോഗ്യ പ്രശ്നമുണ്ടാകുന്നവരില്‍ മുന്നില്‍ ഉള്ളത് പുരുഷന്മാരാണ് (72 ശതമാനം),

‘ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ട് ഇത്തരത്തില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്’- ലോകാരോഗ്യ സംഘടന പരിസ്ഥിതി വിഭാഗം മേധാവി മരിയ നെയ്റ പറഞ്ഞു.

spot_img

Related Articles

Latest news