കോവിഡ്​ മരണം: 5000 തികയാന്‍ ഒരുവര്‍ഷം, 46 ദിവസത്തില്‍ 10,000

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ 5000 തി​ക​യാ​ന്‍ വേ​ണ്ടി​വ​ന്ന​ത്​ ഒ​രു വ​ര്‍​ഷ​മെ​ങ്കി​ല്‍ 5000 കൂ​ടി ചേ​ര്‍​ന്ന്​ 10000 പൂ​ര്‍​ത്തി​യാ​കാ​നെ​ടു​ത്ത​ത്​ വെറും 46 ദി​വ​സം മാത്രം.

ര​ണ്ടാം ത​രം​ഗ​ത്തി​​ല്‍ കോ​വി​ഡിന്റെ ക​ന​ത്ത പ്ര​ഹ​ര​ശേ​ഷി​യി​ലേ​ക്കാ​ണ്​ ഈ ​ക​ണ​ക്കു​ക​ള്‍ വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച 221 മ​ര​ണം​കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ ആ​കെ മ​ര​ണം 10,157 ആ​യ​ത്.

മേ​യ്​ മാ​സ​ത്തി​ല്‍ മാ​ത്രം 3507 പേ​രു​ടെ ജീ​വ​നാ​ണ്​ കോ​വി​ഡ്​ ക​വ​ര്‍​ന്ന​ത്. സം​സ്ഥാ​ന​​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത മാ​സ​വും മേ​യ്​​ത​​ന്നെ.​ ഇതിന് മുമ്പ്​​ ഡി​സം​ബ​റി​ലാ​യി​രു​ന്നു (818 പേ​ര്‍) ഉ​യ​ര്‍​ന്ന മ​ര​ണ നി​ര​ക്ക്. ര​ണ്ടാം ത​രം​ഗം പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യ ഏ​പ്രി​ല്‍ 13 ന്​ 20 ​മ​ര​ണ​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്.

എ​ന്നാ​ല്‍, ഏ​പ്രി​ല്‍ 20 ലേ​ക്കെ​ത്തുമ്പോ​ള്‍ മ​ര​ണ​സം​ഖ്യ 28 ആ​യി. മേ​യ്​ നാ​ലി​ന്​ മ​ര​ണം 57 ആ​യി. മേ​യ്​ 19 പ്ര​തി​ദി​ന മ​ര​ണം 100 ക​ട​ന്നു (112). പ്ര​തി​ദി​ന​മ​ര​ണം 196 ​ആ​യ​തി​നും മേ​യ്​ സാ​ക്ഷി​യാ​യി. ജൂ​ണ്‍ ര​ണ്ടി​നാ​ണ്​ മ​ര​ണ​സം​ഖ്യ 200 ക​ട​ക്കു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്ക്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്​ ​മേ​യ്​ ആ​റി​നാ​ണ്​ (227). സം​സ്ഥാ​ന​ത്തെ മൊ​ത്തം കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും (75.62 ശ​ത​മാ​നം) 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രാ​ണ്. 41-59 പ്രാ​യ​പ​രി​ധി​യി​ലെ മ​ര​ണ​നി​ര​ക്ക്​ 20.22 ശ​ത​മാ​ന​മാ​ണ്. 18-40 നും ​മ​ധ്യേ​യു​ള്ള​വ​ര്‍ 3.48 ശ​ത​മാ​ന​വും 17 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രു​ടെ മ​ര​ണം 0.24 ശ​ത​മാ​ന​വും.

ആ​കെ മ​ര​ണ​ങ്ങ​ളി​ല്‍ 96.68 ശ​ത​മാ​ന​വും സ​മ്പ​ര്‍​ക്ക​പ്പ​ക​ര്‍​ച്ച​മൂ​ലം രോ​ഗ​ബാ​ധി​ത​രാ​യ​തെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പിന്റെ വി​ല​യി​രു​ത്ത​ല്‍. ശേ​ഷി​ക്കു​ന്ന 3.32 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ്​​ യാ​ത്രാ പ​ശ്ചാ​ത്ത​ല​മു​ള്ള​ത്.

സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി കോ​വി​ഡ്​ മ​ര​ണ​മു​ണ്ടാ​കു​ന്ന​ത്​ 2020 മാ​ര്‍​ച്ച്‌​ 29ന്​ ​എ​റ​ണാ​കു​ള​ത്താ​ണ്. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തിന്റെ 57ാം ദി​വ​സം. മ​ര​ണ​സം​ഖ്യ പ​ത്തി​ലെ​ത്താ​ന്‍ എ​ടു​ത്ത​ത്​ കൃ​ത്യം ര​ണ്ടു​മാ​സ​മാ​ണ്​ (ജൂ​ണ്‍ 01).

ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍​ക്കൊ​പ്പം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടു​ക​യാ​ണ്. ഐ.​സി.​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്​ ഈ ​സാ​ഹ​ച​ര്യം അ​ടി​വ​ര​യി​ടു​ന്നു. കോ​വി​ഡ്​ ബാ​ധി​ച്ച​ശേ​ഷം രോ​ഗം മൂ​ര്‍​ച്ഛി​ച്ച്‌​ ​ മ​രി​ക്കു​ന്ന​വ​രാ​യി​രു​ന്നു ആ​ദ്യ മാ​സ​ങ്ങ​ളി​ലെ​ങ്കി​ല്‍ പി​ന്നീ​ട്,​ വി​വി​ധ അ​സു​ഖ​ങ്ങ​ള്‍​മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​വ​രി​ല്‍​ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​​ കോ​വി​ഡ്​ ബാ​ധ കൂ​ടു​ത​ലാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ​

കേ​സു​ക​ള്‍ 10000 ആ​യി എ​ണ്ണുമ്പോ​ഴും സ​ര്‍​ക്കാ​റിന്റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക്​ ക​ള്ളി​യി​​ല്‍​പെ​ടാ​ത്ത നി​ര​വ​ധി കോ​വി​ഡ്​ മ​ര​ണ​ങ്ങ​ള്‍ ഇ​പ്പോ​ഴും പു​റ​​ത്തു​ണ്ട്.

spot_img

Related Articles

Latest news