ഇന്ത്യയെന്ന ആശയത്തിന്‍റെ സംരക്ഷകൻ : യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചർച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന്‍റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ദുഃഖത്തിന്‍റെ ഈ വേളയില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

spot_img

Related Articles

Latest news