കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

മോങ്ങം : കോവിഡ് 19 നെ പ്രതിരോധിക്കാൻ വേണ്ടി ചെറുപുത്തൂർ എ എം എൽ പി സ്‌കൂൾ മാനേജ്‍മെന്റും , സ്റ്റാഫും ചേർന്ന് ആരോഗ്യ വകുപ്പിന് ഗ്ലൗസ് , മാസ്‌ക് , സാനിറ്റയ്‌സർ , പി പി കിറ്റും കൈമാറി.

പഞ്ചായത്ത് പ്രസിഡണ്ട് പി സി അബ്ദുൽ റഹ്‌മാന്റെ സാന്നിധ്യത്തിൽ പബ്ലിക് ഹെൽത്ത് സെന്റർ മേധാവി സാധനങ്ങൾ ഡോക്ടർ ഷെറിൻ കൃഷ്‌ണ ഏറ്റുവാങ്ങി. പ്രതിസന്ധി അനുഭവപ്പെടുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പൊതു ജനങ്ങൾ ഉൾപ്പടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും മാതൃക യാക്കണമെന്നും പ്രസിഡണ്ട് അഭ്യർത്ഥിച്ചു .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ സ്‌കൂൾ മാനേജർ , ഹെഡ് മാസ്റ്റർ , സ്റ്റാഫ്‌ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

spot_img

Related Articles

Latest news