ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17-ാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20-ാണ്.
ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 12 എണ്ണം സംവരണസീറ്റുകളാണ്.
ആകെ 13,033 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലും ക്യാമറസംവിധാനമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ തന്നെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 29 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തുവിട്ടിട്ടുണ്ട്.