ജനസമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും തലമുടി പിടിച്ചുവലിക്കുകയുമായിരുന്നു.സംഭവത്തില്‍ 30കാരൻ പിടിയിലായി. ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. രേഖ ഗുപ്‌തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാൻ എല്ലാ ആഴ്‌ചയും ‘ജൻസുൻവായ്’ എന്ന പേരില്‍ മുഖ്യമന്ത്രി വസതിയില്‍ ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാറുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ അരികിലെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം.

ഒരുപ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നത്. അതേസമയം രേഖാ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെ അപലപിച്ച്‌ മറ്റ് രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news