ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി.
ന്യായീകരണം കേള്‍ക്കണ്ടെന്നും, അര്‍ഹമായ മുഴുവന്‍ മെഡിക്കല്‍ ഓക്‌സിജനും അടിയന്തരമായിനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം കോടതിയലക്ഷ്യ കേസ് എടുക്കാനും കോടതി നിര്‍ബന്ധിതരാകുമെന്നും ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
“നിങ്ങള്‍ക്ക് ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തല പൂഴ്ത്താം. ഞങ്ങള്‍ അങ്ങനെ ചെയ്യില്ല. നിങ്ങള്‍ ദന്തഗോപുരത്തിലാണോ ജീവിക്കുന്നത്” ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളിയും ചോദിച്ചു.
“ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
വെള്ളം തലയ്ക്കു മീതേ എത്തിക്കഴിഞ്ഞു. നിങ്ങള്‍ എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ. എട്ടു ജീവനുകള്‍ നഷ്ടപ്പെട്ടു. അതിനോട് ഞങ്ങള്‍ക്ക് കണ്ണടയ്ക്കാനാവില്ല” കോടതി പറഞ്ഞു.