ന്യൂഡൽഹി : ശക്തമായ താക്കീതും മുന്നറിയിപ്പുമായി ഡൽഹിയിൽ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ചിൽ നാലും ആം ആദ്മി പാർട്ടിക്ക്. ഒരിടത്ത് കോൺഗ്രസ്സും വിജയിച്ചു. കേന്ദ്രവും സംസ്ഥാന പോലീസ് സേനയെയും ഭരിക്കുന്ന പാർട്ടിക്ക് ഡെൽഹിയിലെ തിരഞ്ഞെടുപ്പ് ഫലം അക്ഷരാർത്ഥത്തിൽ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഗുജറാത്തിലെ ബിജെപിയുടെ സമ്പൂർണ വിജയത്തിന് കളങ്കമായി ഡൽഹി തിരഞ്ഞെടുപ്പ് ഫലം. ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ആത്മാർത്ഥതക്കുള്ള വോട്ടാണ് കിട്ടിയതെന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോദിയ പറഞ്ഞു . ബിജെപി യുടെ കപട രാഷ്ട്രീയ നിലപടുകൾക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.