സഹകരണ ബാങ്കുകളുടെ സായാഹ്ന ശാഖകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

ലോക് ഡൗൺ നിയന്ത്രണങ്ങളിൽ പ്രാദേശിക അടിസ്ഥാനത്തിൽ ഇളവുകൾ തീരുമാനിക്കുന്ന സാഹചര്യത്തിലും കടകൾ 8 മണി വരെ തുറക്കുന്ന സാഹചര്യത്തിലും സഹകരണ ബേങ്കുകളുടെ സാഹാഹ്ന ശാഖകൾ തുറക്കാൻ അനുവദിക്കണമെന്ന ഇടപാടുകാരുടെയും ഭരണ സമിതികളുടെയും ആവശ്യം ശക്തമാവുന്നു.

 

പകൽ സമയങ്ങളിൽ ജോലിക്ക് പോവുന്ന ഭൂരിപക്ഷം ഇടപാടുകാരും സഹകരണ ബാങ്കുകളുടെ സായാഹ്നശാഖകളെയാണ് ഇടപാടുകൾ നടത്താൻ ആശ്രയിച്ചിരുന്നത്.

മെയ് മാസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ സായാഹ്ന ശാഖകൾ തുറക്കുന്നില്ല.

ഇത് ഇടപാടുകാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

കൂലിപ്പണിക്കാർക്ക് ലോണടവിനും മറ്റും ലീവാക്കി ബാങ്കിലേക്ക് പോവേണ്ട അവസ്ഥയും ഉണ്ട് . വരുമാനനഷ്ടമുണ്ടാവുന്നതായി ഇടപാടുകാർ ഭരണ സമിതികളോട് പരാതിപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്..

 

സർക്കാരും സഹകരണ വകുപ്പും സഹകരണ ബാങ്കുകളുടെ സായാഹ്നശാഖകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാനാവശ്യമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ഈ സാഹചര്യത്തിൽ പ്രസക്തമാണ്.

 

 

Mediawings:

spot_img

Related Articles

Latest news