തലസ്ഥാനത്തെ എല്ലാ വകുപ്പുകളിലും ഇനി ഇ-വാഹനം

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇനി ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. വായുമലിനീകരണം ചെറുക്കാന്‍ ചരിത്രപരമായ തീരുമാനമാണിതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്‌ട്രിക്കായി ലോകത്തെ ഇ-വാഹന തലസ്ഥാനമായി ഡല്‍ഹി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഡല്‍ഹി സര്‍ക്കാര്‍ എക്കാലവും മുന്‍ഗണനാ അജന്‍ഡയായി എടുത്തിട്ടുണ്ട്. ഇ-വാഹനങ്ങളിലേക്കു മാറാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

കൂടാതെ, സ്വയംഭരണ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളുമൊക്കെ ഇ-വാഹനങ്ങളിലേക്കു മാറണം. നിലവിലെ സി.എന്‍.ജി., പെട്രോള്‍, ഡീസല്‍ വാഹനങ്ങളൊക്കെ ഇ-വാഹനങ്ങളാക്കാനാണ് നിര്‍ദേശം.

ഇ-വാഹനനയം 2020 അനുസരിച്ച്‌ എല്ലാവകുപ്പും ആറുമാസത്തിനുള്ളില്‍ ഒരു നിശ്ചിത വാഹനം വാടകയ്ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണം. പരിസ്ഥിതി സമ്മര്‍ദം ഒഴിവാക്കി ഡല്‍ഹിയില്‍ സുസ്ഥിരവികസനം സാധ്യമാക്കുകയാണ് ഈ പരിഷ്കാരത്തിന്റെ ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

spot_img

Related Articles

Latest news