മുക്കം മുനിസിപ്പാലിറ്റിയിലെ 29-ാം ഡിവിഷനിൽ കയ്യാലിമുക്ക് അംഗനവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എൻസിപി മുക്കം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .
മാമ്പറ്റയിൽ വെച്ച് നടന്ന മണ്ഡലം കൺവെൻഷൻ എൻസിപി ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസയിൽ ഉദ്ഘാടനം ചെയ്തു.
സുബ്രഹ്മണ്യൻ കുന്തം തൊടിക അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് എൻസിപി യിൽ ചേർന്ന തനിയൻ കുഞൻ മണാശ്ശേരിയെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.
സംസ്ഥാന സമിതി അംഗം ടി കെ സാമി മുഖ്യ പ്രഭാഷണം നടത്തി. മണി മാമ്പറ്റ,പ്രേമൻ മുത്തേരി , കെ കെ അലി, വെണ്ണക്കോട്, കോയാമു ഹാജി, കെ കെ അസയിൻ, ഷിജു മോൻ മാമ്പറ്റ , ഈയാത്തുട്ടി, ശോഭന,
കെ നാരായണൻ നായർ എന്നിവർ സംസാരിച്ചു.