ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന മൈക്കള്‍ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്ന മൈക്കള്‍ ദേബബ്രത പത്രയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മൈക്കള്‍ ദേബബ്രത പത്രയുടെ മൂന്ന് വര്‍ഷത്തെ കാലാവധി ജനുവരി 14- ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ജനുവരി 15 മുതലാണ് ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പത്രയെ വീണ്ടും നിയമിക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് പത്രയെ വീണ്ടും നിയമിക്കുന്നതിനുള്ള അംഗീകാരം നല്‍കിയിരിക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങളില്‍ ഒരാളാണ് മൈക്കള്‍ ദേബബ്രത പത്ര. സെന്‍ട്രല്‍ ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്ന പദവിയും, ആര്‍ബിഐയുടെ ധനനയ കമ്മിറ്റിയിലെ അംഗമെന്ന പദവിയും മൈക്കള്‍ ദേബബ്രത പത്രയ്ക്ക് ഉണ്ട്.

 

spot_img

Related Articles

Latest news