തിരുവനന്തപുരം: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാരെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തും പ്രത്യേക കരുതല്‍ കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ ആദ്യ കരുതല്‍ കേന്ദ്രം തൃശ്ശൂരിലെ പൂങ്കുന്നത്ത് തുടങ്ങി.
ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് നൈജീരിയന്‍ പൗരന്മാരെയും ഒരു മ്യാന്‍ന്മാര്‍ പൗരനേയും കരുതല്‍ കേന്ദ്രത്തിലേക്ക് മാറ്റി. സാമൂഹികനീതി വകുപ്പിന് കീഴില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായിരിക്കും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പൊലിസിനായിരിക്കും സംരക്ഷണ ചുമതല.
നേരത്തേ ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹികനീതി വകുപ്പ് കരുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് വേണ്ടെന്നുവെച്ചത്.