വികസനങ്ങള്‍ തുറന്ന പുസ്തകം പോലെ; യുഡിഎഫിന്‍റേത് അധപ്പതിച്ച രാഷ്ട്രീയമെന്നും മുഹ്‌സിന്‍

പാലക്കാട്: ഇടതുസര്‍ക്കാരിന്‍റെ വികസനേട്ടങ്ങള്‍ വിശദീകരിച്ചാണ് രണ്ടാമൂഴത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പട്ടാമ്പിയിലെ ഇടതു സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്. പറഞ്ഞ പദ്ധതികള്‍ നടപ്പാക്കിയ അഞ്ചുവര്‍ഷമാണ് കടന്നുപോവുന്നത്. പല പദ്ധതികളും തുടങ്ങിവെച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാനുള്ള അവസരം ജനങ്ങള്‍ തരും.

 

പട്ടാമ്പി നഗരത്തിന്‍റെ വികസനം, ട്രാഫിക്, കുടിവെള്ള പ്രശ്‌നങ്ങള്‍ തുടങ്ങി ഇനിയും നടപ്പാക്കേണ്ടതും തുടങ്ങിവെച്ചത് പൂര്‍ത്തിയാക്കേണ്ടതുമായ പദ്ധതികളുണ്ട്. കായിക പ്രേമികള്‍ക്കായി കളി സ്ഥലം ഉടന്‍ പൂര്‍ത്തിയാക്കും. നടപ്പിലാക്കിയ വികസനങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്. ഇതെല്ലാം വിജയം എളുപ്പമാക്കും. മാധ്യമങ്ങള്‍തന്നെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. യോഗം തുടങ്ങുന്നതിന് മുമ്പ് യോഗത്തിലേതെന്നപേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെല്ലാ ജനങ്ങള്‍ തള്ളിക്കളയും. യുഡിഎഫില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥിയാരെന്ന് തീരുമാനമായിട്ടില്ല.

 

സ്ഥാനമോഹികളുടെ കേന്ദ്രമായി മാറിയിട്ടുണ്ട് പട്ടാമ്പിയിലെ കോണ്‍ഗ്രസ്. ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ശേഷി പോലും യുഡിഎഫിനില്ല. അധ:പതിച്ച രാഷ്ട്രീയമാണ് യുഡിഎഫിന്‍റേത്. ഇതിന് ജനങ്ങള്‍ മറുപടി പറയും. എഐഎസ്എഫ് ജെഎന്‍യു ഘടകം നേതാവ് കനയ്യകുമാര്‍ പ്രചരണത്തിനെത്തുമെന്നും മുഹ്‌സിന്‍ പറഞ്ഞു. പതിനഞ്ചുവര്‍ഷത്തെ കുത്തക അവസാനിപ്പിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹ്‌സിന്‍ പട്ടാമ്പി തിരിച്ചുപിടിച്ചിരുന്നത്. മണ്ഡലം തിരിച്ചുപിടിയ്ക്കാനുള്ള വാശിയിലാണ് യുഡിഎഫ് എങ്കിലും സീറ്റ് മുസ്ലിം ലീഗിന് കൈമാറുന്ന കാര്യത്തിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിലും സമവായത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

spot_img

Related Articles

Latest news