‘രക്തസാക്ഷികള്‍ മരിക്കുന്നില്ല…ജീവിക്കുന്നു… സര്‍ക്കാരിന്റെ ഡിജിപിയിലൂടെ’; പരിഹാസവുമായി അബിൻ വര്‍ക്കി

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഐപിഎസിനെ നിയമിച്ചതില്‍ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി.കൂത്തുപറമ്പ് വെടിവെപ്പിന് ഓർഡർ കൊടുത്ത അന്നത്തെ കണ്ണൂർ എഎസ്പി റവാഡ ചന്ദ്രശേഖറിനെ കേരള പൊലീസ് മേധാവിയായി തിരഞ്ഞെടുത്ത മോദി-പിണറായി സർക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് അബിൻ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല.. ജീവിക്കുന്നു നമ്മളിലൂടെ.. നമ്മള്‍ ഭരിക്കും സർക്കാരിലൂടെ.. ആ സർക്കാരിന്റെ ഡി.ജി.പി യിലൂടെ..’ എന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news