കടന്നലുകളുടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

നാദാപുരം: കടന്നലുകളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തൂണേരി സ്വദേശി കാണാഞ്ചേരി താഴ കുനിയില്‍ ദാമോദരന്‍ (60) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്ത പറമ്പില്‍ പശുവിനെ കെട്ടി പുല്ല് അരിയുന്നതിനിടെ പശുവിനെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് പശുവിനെ രക്ഷിക്കുന്നതിനിടെ ദാമോദരന് കടന്നലിന്റെ കുത്തേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച്ച അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പരേതരായ കാണാഞ്ചേരി കൃഷ്ണന്‍ വൈദ്യരുടെയും മാതയുടെയും മകനാണ്. ഭാര്യ. അജിത. മക്കള്‍: ദീപേഷ്, ദിവ്യ. സഹോദരങ്ങള്‍ പരേതരായ വാസു, ലക്ഷ്മി

spot_img

Related Articles

Latest news