ചങ്ങരംകുളം: ആലംകോട് ശഫീഖുൽ ഇസ്ലാം മദ്രസാ പ്രധാനാധ്യാപകൻ കക്കിടിപ്പുറം പുത്തൻവീട്ടിൽ അബ്ദുറസാഖ് മുസ്ലിയാർ (65) മരണപ്പെട്ടു. തൃശൂർ കോഴിക്കോട് ഹൈവേയിൽ പന്താവൂർ പാലത്തിനു സമീപം നടന്ന വാഹന അപകടത്തെത്തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. ഭാര്യ സുബൈദ പരിക്കുകളോടെ രക്ഷപ്പെട്ടു.
കക്കിടിപ്പുറം അൽഫലാഹ് ട്രസ്റ്റ് മുൻ സെക്രട്ടറിയും, ദീർഘകാലം കക്കിടിപ്പുറം മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായി സേവനം ചെയ്തിട്ടുണ്ട്. പ്രഗദ്ഭ പണ്ഡിതൻ കക്കിടിപ്പുറം സ്വാലിഹ് മുസ്ലിയാർ സഹോദരി ഭർത്താവാണ്.
മക്കൾ: ജൗഹറ, ജാഫർ, ജുവൈരിയ്യ, ജുമൈല, ജാരിയ. മരുമക്കൾ: അബ്ദുള്ള അഹ്സനി ആലൂർ, റഫീഖ് അൻവരി പന്താവൂർ, ശഫീഖ് അൻവരി ചിറക്കൽ, ഷെമീറ