15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ്; സർക്കാരിൻ്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി : പതിനഞ്ചു വര്‍ഷം കാലാവധി കഴിഞ്ഞ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലന്ന വ്യവസ്ഥ നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ മാറ്റി.

സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്‍ (എച്ച്‌.എം.എസ്) സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.ഗോപിനാഥ് പരിഗണിച്ചത്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ട ഭേദഗതിക്ക് അനുസൃതമായി സംസ്ഥാന നിയമത്തില്‍ 2021ല്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ചട്ടഭേദഗതി നടപ്പാക്കുന്നത് 5 വര്‍ഷത്തേക്ക് നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

 

 

Mediawings:

spot_img

Related Articles

Latest news