ന്യൂഡല്‍ഹി: മെയ് ഏഴിന് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്.ബി.ഐ. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമുകള് അപ്ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് എസ്.ബി.ഐ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 10.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെയാണ് സേവനങ്ങള്‍ തടസപ്പെടുക. ഈ സമയത്ത് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു.പി.ഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് എസ്. ബി.ഐ അറിയിച്ചു.
കഴിഞ്ഞ മാസവും എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. സെര്‍വറുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഏകദേശം മൂന്നര കോടി ആളുകളാണ് എസ്. ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ യോനോ ഉപയോഗിക്കുന്നത്.