വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് ദമ്മാം നവോദയ 50 ലക്ഷം രൂപ മുഖ്യമന്ത്രിക്ക്‌ കൈമാറി

തിരുവനന്തപുരം: കേരള സർക്കാർ വിദ്യാർഥികൾക്കായി നടത്തുന്ന ഡിജിറ്റൽ പഠനോപകരണ വിതരണത്തിന് സഹായിക്കുന്നതിനായി 50 ലക്ഷം രൂപ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ദമ്മാം നവോദയ ഭാരവാഹികൾ കൈമാറി. ഓണം-ഈദ് ആഘോഷ സമയം മാറ്റിവച്ചാണ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ 200ലധികം കേന്ദ്രങ്ങളിൽ ഒരേ ദിവസം വ്യത്യസ്ത രുചിക്കൂട്ടുകളോടെ തയ്യാറാക്കിയ പായസ വിതരണത്തിലൂടെ തുക കണ്ടെത്തിയത്. മധുരസംഗമം എന്ന് പേരിട്ട പരിപാടിയുമായി പ്രവാസി സമൂഹം ഒന്നടങ്കം സഹകരിച്ചു. കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പ്രവർത്തനങ്ങളോടുള്ള പ്രവാസി സമൂഹത്തിന്റെ വിശ്വാസമാണ് ക്യാമ്പായിൻ വിജയിപ്പിച്ചത്.

വാക്സിൻ പൂർണമായും സൗജന്യമായി നൽകാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ ആദ്യ തീരുമാനം വന്നപ്പോൾ കേരളത്തിലെ മുഴുവനാളുകൾക്കും വാക്സിൻ സൗജന്യമായി നൽകുന്നതിനായി ബഹു: മുഖ്യമന്ത്രി വിളിച്ചു ചേർത്ത പ്രവാസി സംഘടനകളുടെ യോഗതീരുമാനത്തിന്റെ ഭാഗമായി #vaccine_challenge_navodaya എന്ന ഹാഷ്ടാഗ് ക്യാമ്പയിൻ നവോദയ സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പയിനിലൂടെ 15 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് സംഭാവന നൽകുന്നതിന് നവോദയ നേതൃത്വം നൽകി.

സി. പി. ഐ. എം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെ സാന്നിധ്യത്തിൽ നവോദയ ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം മുഖ്യമന്ത്രിക്ക്‌ തുക കൈമാറി. കൊറോണ സാഹചര്യത്തിൽ ലളിതമായ രൂപത്തിൽ കാല താമസം വരുത്താതെ കൈമാറുകയായിരുന്നു. കേന്ദ്ര പ്രസിഡന്റ് പവനൻ മൂലക്കീൽ, കേന്ദ്ര ജോ: സെക്രട്ടറി ജിൻസ് ലൂക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

spot_img

Related Articles

Latest news