ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് പറയും. രാവിലെ 10.15 ന് ജസ്റ്റിസ് വി ഗോപിനാഥിൻ്റെ ബെഞ്ചാണ് വിധി പറയുക. കേസിൽ പ്രോസിക്യൂഷൻ്റെയും പ്രതി ഭാഗത്തിൻ്റെയും വാദങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് നിസ്സഹകരണം തെളിവ് നശിപ്പിക്കാനുള്ള സാധ്യത തുടങ്ങിയവയാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദങ്ങൾ.

അതേസമയം കേസ് ബാലചന്ദ്ര കുമാറിനെ ഉപയോഗിച്ച് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ വീഴ്ചകൾ മനസ്സിലാക്കി പുതിയ കേസ് രജിസ്റ്റർ ചെയ്തു ഇരുമ്പഴിക്കുള്ളിൽ ആക്കുകയാണ് ലക്ഷ്യം.

ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നൽകിയതിലുള്ള വൈരാഗ്യവും കേസിന് കാരണമായെന്ന് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധി ഇരുവിഭാഗത്തിനും ഒരുപോലെ നിർണായകമാണ്.

അതേ സമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നും വിചാരണ വേഗത്തിൽ തീർക്കണം എന്ന ദിലീപിൻ്റെ ഹർജിയും ഇന്ന് പരിഗണിക്കും.

spot_img

Related Articles

Latest news