ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എഡി ജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം . ദിലീപിന്റെ ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിൻറെ തിരക്കിട്ട നീക്കം.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്.

ഇതോടെ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

ഇതിനിടെ നടിയെ അക്രമിച്ച കേസിൽ കോടതി രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയുടെ വിമർശനം .കോടതിയുടെ ഫോർവേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

spot_img

Related Articles

Latest news