മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യു​ടെ മ​ര​ണം; ശി​ഷ്യ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ഹ​രി​ദ്വാ​ർ: അ​ഖി​ല ഭാ​ര​തീ​യ അ​ഖ​ണ്ഡ പ​രി​ഷ​ത്ത് അ​ധ്യ​ക്ഷ​ന്‍ മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ഷ്യ​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. ആ​ന​ന്ദ് ഗി​രി​യെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​രേ​ന്ദ്ര ഗി​രി​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ല്‍ ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത് ആ​ന​ന്ദ് ഗി​രി​യു​ടെ​യും മ​റ്റു ചി​ല​രു​ടെ​യും പേ​രു​ക​ളാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ആ​ന​ന്ദ് ഗി​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​യാ​ഗ്‌രാ​ജ് എ​ഡി​ജി​പി അ​റി​യി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലെ മ​ഠ​ത്തി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് മ​ഹ​ന്ത് ന​രേ​ന്ദ്ര​ഗി​രി​യെ ക​ണ്ടെ​ത്തി​യ​ത്. അ​ട​ച്ചി​ട്ട മു​റി​യി​ല്‍ നൈ​ലോ​ണ്‍ ക​യ​റി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മു​റി​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തിയ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ ആ​ന​ന്ദ് ഗി​രി​യു​ടെ​യും മ​റ്റ് ര​ണ്ടു​പേ​രു​ടെ​യും പേ​രു​ക​ളു​ണ്ട്.

spot_img

Related Articles

Latest news