മൊറയൂർ: യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി മൊറയൂർ റമദാൻ ഭക്ഷ്യ കിറ്റ് വിതരണം കൃഷി വകുപ്പ് അഡീഷണൽ ഡയരക്ടർ വി പി ജമാലുദ്ദീൻ കാരാട്ടിൽ അലവിക്കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഏകദേശം രണ്ടായിരം രൂപ വില വരുന്ന ഭക്ഷ്യ വസ്തുക്കളും 4 കിലൊ മാംസവും (ആഴ്ചയിൽ 1 കിലൊ വീതം ) 160 ഓളം രോഗികളുടെ കുടുംബത്തിന് വിതരണം ചെയ്തു. എം ഐ പി ഈസ്റ്റ് പ്രസിഡൻറ് പി എം അബ്ദുൽ അലി ആശംസകളർപിച്ച് സംസാരിച്ചു, ഹബീബു റഹ്മാൻ അധ്യക്ഷനായിരുന്നു, സി കെ മമ്മദ് സ്വാഗതവും എഞ്ചി പി സി ഹംസ നന്ദിയും പറഞ്ഞു, ഹാദി ഖിറാഅത്ത് നടത്തി. കാരാട്ടിൽ അലവിക്കുട്ടി, വീരാൻകുട്ടി മണ്ണിശേരി, ഹാദി, ശിഹാബ്, ഷയ്യാൻ, സജ്ജാദ്, നൂർ, ലത്തീഫ് മാസ്റ്റർ, അഹമ്മദ് ആലശേരി, ഫസീല, വഹീദ് തുടങ്ങിയവർ നേതൃത്വം നൽകി . നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ട രോഗികളുടെ കുടുംബത്തിന് തണലും താങ്ങുമാകാൻ ഈ പുണ്യ മാസത്തിൽ യൂണിറ്റിയുമായി സഹകരിച്ച സുമനസ്സുകളായ സഹേദരന്മാരെയും കുടുംബത്തെയും കാരുണാമയനായ അല്ലാഹു അനുഗ്രഹിക്കട്ടെ,
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്