മലബാർ ഡയറി ഫാർമേഴ്‌സ് അസോ.ജില്ലാ സമ്മേളനം

നിലംബൂർ. മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (എം.ഡി.എഫ്. എ)നാലാമത് ജില്ലാ സമ്മേളന പൊതു സമ്മേളനം നിലംബൂർ മുക്കട്ടയിൽ പി.വി.അബ്ദുൽ വഹാബ് എംപി. ഉൽഘാടനം ചെയ്തു. ക്ഷീരമേഖലയിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തളരാതെ മുന്നോട്ട്‌ കൊണ്ട് പോകാൻ കർഷകർ തയ്യാറാകണമെന്നും കർഷകനെസഹായിക്കുന്ന തരത്തിലുള്ള പദ്ധതികൾ പ്രയോഗത്തിൽ കൊണ്ട് വരണമെന്നും അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി അലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വേണു ചെറിയത്ത് പതാക ഉയർത്തി. തുടർന്ന് കന്നുകാലി പ്രദർശനം സ്വാഗതസംഘം അദ്ധ്യക്ഷൻ എം അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഡയറി എക്സ്പോയുടെ ഉൽഘാടനം നീലംബൂർ നഗരസഭാ അദ്ധ്യക്ഷൻ മാട്ടുമ്മൽ സലിം നിർവ്വഹിച്ചു.102 വയസ്സുള്ള ക്ഷീര കർഷകൻ താമി,മുതിർന്ന കർഷക നഫീസ എരഞ്ഞിക്കൽ ,ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി മഠത്തിൽ മുഹമ്മദ് ഷാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കന്നുകാലി സാന്ത്വന പരിചരണ പ്രവർത്തനത്തിനുള്ള ഫണ്ട് എം.സി.അഹദ് മോങ്ങം പി.വി.അബ്ദുൽ വഹാബിന് കൈമാറി. നഗരസഭാ അദ്ധ്യക്ഷൻ മാട്ടുമ്മൽ സലിം കാഫ് പുള്ളറിൻ്റ സമർപ്പണം നടത്തി. സംസ്ഥാന പ്രസിഡന്റ് വേണുചെറിയത്ത് വെബ്സൈറ്റ് ലോഞ്ചിംഗ് നിർവ്വഹിച്ചു. ബ്ലോക്ക് പൻചായത്ത് പ്രസിഡന്റ് പി.പുഷ്പ വല്ലി.ജില്ലാ സെക്രട്ടറി കെ.ഇസ്മായിൽ. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. താജ്മൻസൂർ .ഡോക്ടർ ഷൗക്കത്ത്, എം.കെ.അസീസ് ഹാജി, എൻ.വേലുക്കുട്ടി.ക്രിസ്ലി ജോൺ,ബാലു ഡി നായർ, ഒ.എം.അഹമ്മദ്, പി.എ.എസ്. അഭിലാഷ്, ടി.എം.മനാഫ്, എസ്. ദിലീപ്. തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ.കന്നുകാലി സാന്ത്വന പരിചരണ പ്രവർത്തനത്തിനുള്ള ഫണ്ട് എം.സി.അഹദ് മോങ്ങം പി.വി.അബ്ദുൽ വഹാബിന് കൈമാറുന്നു.

spot_img

Related Articles

Latest news