ധനസഹായം നൽകുമ്പോൾ പ്രവാസികളെ മാറ്റിനിർത്തരുത്:ഒഐസിസി

റിയാദ് : കോവഡ്ബാധിച്ചു മരിച്ചവർക്ക് സുപ്രീംകോടതി മരണാനന്തര സഹായം നൽകാൻ ആവശ്യപെടുമ്പോൾ അവിടെ പ്രവാസികളോട് വിവേചനവും അനീതിയും കാണിക്കരുത് എന്ന്‌ ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

സുപ്രികോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പട്ടിക തയ്യാറാക്കുമ്പോൾ ഗൾഫ് നാടുകളിൽ മരണപെട്ട പ്രവാസികളെയും ഉൾപ്പെടുത്തി നിരാലംബരായ പ്രവാസികളുടെ കുടുംബങ്ങളെയും അതിൽ ഉൾപെടുത്തണമെന്നും മരിച്ചവരിൽ ഏറെയും താഴ്ന്ന വരുമാനക്കാർ ആയതിനാൽ പ്രവാസി കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിലാണെന്നും സർക്കാരുകളെ അറിയിച്ചു..ഗൾഫിൽ

ആയിരത്തോളം മലയാളികളാണ് കോവിഡ് മൂലം മരണമടഞ്ഞത്. നാടിന്റെ വികസനത്തിലും സാമ്പത്തിക രംഗത്തും പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നു പറയുന്ന സർക്കാരുകൾ ഇത്തരം ദുരന്തമുഖത്തു പ്രവാസികൾ നിൽക്കുമ്പോൾ അവരോട് കുറച്ചെങ്കിലും അനുഭാവം കാണിക്കണമെന്നും ഒഐസിസി ആവശ്യപ്പെട്ടു. കുടുംബ നാഥന്റെ മരണത്തോടെ നിത്യ ജീവിതത്തിന് വഴിമുട്ടിപ്പോയവർ. പഠനം നിന്നുപോയ മക്കൾ. ഭക്ഷണത്തിനും മരുന്നിനും ചികിത്സക്കും കഷ്ടപ്പെടുന്ന മാതാപിതാക്കൾ. ഇങ്ങിനെ ഒട്ടനവധി കെടുതികളുടെ പടുകുഴിയിലാണ് മരണപ്പെട്ട ഓരോ പ്രവാസിയുടെ കുടുംബo. രാജ്യത്ത്‌ കോവിഡ് മൂലം ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് സർക്കാർ സഹായധനം നൽകുമ്പോൾ പ്രവാസിയുടെ കുടുംബങ്ങളെയും പരിഗണിക്കണമെന്നും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news