മുഖ്യമന്ത്രിക്ക് മറുപടിയുമായ് എൻ.എസ്.എസ് : വിരട്ടാന്‍ നോക്കേണ്ടെന്നും മുന്നറിയിപ്പ്

പെരുന്ന: സർക്കാരിനെതിരായുള്ള എൻഎസ്എസിന്റെ തുടർച്ചയായ വിമർശനങ്ങൾ പൊതുസമൂഹത്തിൽ സംശയങ്ങളുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജി.സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിനോട് എൻഎസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടിൽ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരൻ നായർ മനസ്സിലാക്കുന്നത് നല്ലതാണെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.

സംസ്ഥാന സർക്കാരിനോട് പ്രധാനമായി എൻ.എസ്.എസ്. ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം. രണ്ട്, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10% സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം. മൂന്ന്, സാമൂഹികപരിഷ്കർത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുത്തണം എന്നിവയാണ്.

ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് എൻ.എസ്.എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

Media wings :

spot_img

Related Articles

Latest news