നായയുടെ കടിയേറ്റ് എത്തുന്നവർക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് കെ.സുദീപ് അറിയിച്ചു. ആസ്പത്രി ബ്ലോക്കിലെ അത്യാഹിതവിഭാഗത്തോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയത്. കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ലാ സമയവും ഇവിടെ ലഭിക്കും. നായ, പൂച്ച തുടങ്ങി പേവിഷബാധയേൽക്കാൻ സാധ്യതയുള്ള മറ്റ് ജീവികളിൽനിന്ന് കടിയേൽക്കുന്നവർക്കും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള ചികിത്സകൾ ഇവിടെ നൽകും.