ഡോളര്‍ കടത്ത് : പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രം

വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്ന് കെ. സുധാകരന്‍

പാലക്കാട്: സന്തോഷ് ഈപ്പന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തലിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സി.പി.എം പോളിറ്റ് ബ്യൂറോ മെംബര്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തത്?. വിദഗ്ധ ചികിത്സക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു ചികിത്സക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഐഫോണ്‍ വിവാദത്തില്‍ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ആരാഞ്ഞു. വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെക്കുറിച്ച്‌ പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news