ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ ഇരയാകുന്നത് കെ എസ് ആര് ടി സി ബസും അതിലെ ജീവനക്കാരുമാണ് . അതുകൊണ്ട് തന്നെ ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആര് ടി സി അധികൃതര്‍ രംഗത്തെത്തി. കെ എസ് ആര് ടി സിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.
നിലവില്‍ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആര് ടി സി ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് സുരക്ഷയോടെയാണ് പലയിടത്തും സര്‍വീസ്.