തിരുവനന്തപുരം: കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ യാത്ര തടയരുതെന്നു പോലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്.
വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ജോലിക്കാര്‍ക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കേണ്ട ചുമതല ഉടമസ്ഥര്‍ക്ക് ഉണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ യാത്ര ഒഴിവാക്കാനാണ് ഇത്. താമസസൗകര്യം ഒരുക്കാന്‍ കഴിയില്ലെങ്കില്‍ ജോലിക്കാര്‍ക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങള്‍ മുതലായ വ്യായാമ മുറകള്‍ക്കായി പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. പൊതുസ്ഥലങ്ങളില്‍ പോകുന്നവര്‍ രണ്ട് മാസ്ക് ധരിക്കണമെന്ന നിര്‍ദേശം കൃത്യമായി പാലിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.