അക്ബറിനെ സീതയ്ക്കൊപ്പം താമസിപ്പിക്കരുത്; സിംഹങ്ങള്‍ക്കും മതം പ്രശ്നം, വിചിത്ര വാദവുമായി വിഎച്ച്‌പി ഹൈക്കോടതിയില്‍

പശ്ചിമ ബംഗാള്‍: ത്രിപുരയിലെ സെപാഹിജല സുവോളജിക്കല്‍ പാർക്കില്‍ നിന്ന് സില്‍ഗുരി സഫാരി പാർക്കില്‍ എത്തിച്ച ‘അക്ബർ’, ‘സീത’ എന്നീ സിംഹങ്ങളെ ഒന്നിച്ചു താമസിപ്പിക്കുന്നതിനെതിരെ പരാതി വിശ്വഹിന്ദു പരിഷദിന്റെ ബംഗാള്‍ ഘടകമാണ് വനം വകുപ്പിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരിയിലെ സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

സംസ്ഥാന വനംവകുപ്പാണ് സിംഹങ്ങള്‍ക്ക് പേരിട്ടതെന്നും ഇവരെ ഒന്നിച്ചു താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതു പോലെയാണെന്നും ഹർജിയില്‍ പറയുന്നു. സഫാരി പാർക്കിനെയും കേസില്‍ എതിർകക്ഷിയായി ചേർത്തിട്ടുണ്ട്. എന്നാല്‍ സിംഹങ്ങളുടെ പേര് ആദ്യം മുതല്‍ തന്നെ ഇങ്ങനെയായിരുന്നെന്നും ഇപ്പോള്‍ മാറ്റിയതല്ലെന്നും വനം വകുപ്പ് അറിയിച്ചു. രണ്ട് സിംഹങ്ങളും ജനിച്ചു വളർന്നത് ഒരേ ചുറ്റുപാടിലായതുകൊണ്ടാണ് ഇവരെ ഒന്നിച്ച്‌ താമസിപ്പിച്ചതെന്നും വനം വകുപ്പ് പറഞ്ഞു. ഇക്കഴിഞ്ഞ 13നാണ് സിംഹങ്ങളെ കൊണ്ടുവന്നത്. സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസ് ഈ മാസം 20ന് പരിഗണിക്കും.

spot_img

Related Articles

Latest news