റിയാദ്: ഇരുപത്തേഴോളം രാഷ്ട്രങ്ങളിലെ 136ൽ അധികം സ്ഥലങ്ങൾ സന്ദർശിച്ച അനുഭവങ്ങളെ ‘ ആസ്പദമാക്കി ഡോ.മഹേഷ് പിള്ള രചിച്ച “മിറാബിലെ – ദി ട്രാവലേർസ് വ്യൂ ഫൈൻഡർ” എന്ന പുസ്തകം റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി ജനറൽ മാനേജർ മുആത്ത് അലൻഗരി പ്രകാശനം ചെയ്തു.
തൻ്റെ ജീവിതത്തിലെ ഒദ്യോഗികവും അനൗദ്യോഗികവുമായ നിരവധി യാത്രകളിലെ അവിസ്മരണീയമായ സംഭവങ്ങളുടെയും അനുഭവിച്ചറിഞ്ഞ വൈവിധ്യമാർന്ന സംസ്കാര ങ്ങളുടെയും സമ്പന്നമായൊരു വിവരണമാണ് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ പങ്കു വെക്കുന്നത്. യാത്രാനുഭവങ്ങളിലൂടെ തന്നെ മാനുഷിക മൂല്യങ്ങളെ പറ്റി പ്രദിപാതി ക്കുകയും ബന്ധങ്ങളെ പറ്റി വായനക്കാരെ ബോധവാൻമാരാക്കുകയും വിശാലമായ ലോകത്തെ അടുത്തറിയാൻ രചയിതാവ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുസ്തക പ്രകാശന വേളയിൽ അബ്ദുൾ അസീസ് അലൻഗിരി, മജീദ് അലൻഗരി, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, ടോസ്റ്റ് മാസ്റ്റർ റസൂൽ സാലം, എസ് ആർ ശ്രീധർ, നീതു രതീഷ്, സുനിൽ ഇടിക്കുള, ജിജോ കോശി, നരേഷ്, നന്ദു കൊട്ടാരത്ത്, തറവാട് കൂട്ടായ്മ ഭാരവാഹികളായ ഷിജു, അഖിൽ, ശ്രീകാന്ത്, സന്തോഷ് എന്നിവരും മറ്റ് നിരവധി അഭ്യുദയകാംക്ഷികളും സംബന്ധിക്കുകയും പുസ്തകത്തെയും ഗ്രന്ഥകാര നെയും കുറിച്ച് അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.