മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി: സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ പ്രമുഖര്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി. ഭൗതീകശരീരം യുമുനാനദിയുടെ തീരത്ത് നിഗംബോധ്ഘട്ടില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം സംസ്‌ക്കരിച്ചു.രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രിയായിരുന്നു മന്‍മോഹന്‍ സിംഗിന്റെ അന്ത്യം.

അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഒരു സ്മാരകം നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് പകരം അന്തിമ ചടങ്ങുകള്‍ക്ക് നിഗംബോധ് ഘട്ട് അനുവദിച്ചതിനെ കോണ്‍ഗ്രസ് അപലപിച്ചു.

spot_img

Related Articles

Latest news