അരങ്ങില്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി ‘സഫ്ദർ നീ തെരുവിന്റെ തീക്കനൽ’

കണ്ണൂർ : സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ അരങ്ങേറിയ ‘സഫ്ദർ നീ തെരുവിന്റെ തീക്കനൽ’ നാടകം ആസ്വാദർക്ക് വെറിട്ട അനുഭവമായി . പിലാത്തറ, പരിയാരം, നെരുവമ്പ്രം, ഏഴോം മേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മ ‘നാടിന്റെ തീപ്പാട്ടുകാർ’ എന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ചുവന്ന അക്ഷരത്തിൽ അടയാളപ്പെടുത്തിയ രക്തസാക്ഷിത്വമായ സഫ്ദർ ഹാഷ്മിയെയും അദ്ദേഹത്തിന്റെ നാടകങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാടകമാണിത്. സഫ്ദറിൻറ ജീവിതവും ഉത്തരേന്ത്യയിലെയും കേരളത്തിലെ ജീവിത സാഹചര്യങ്ങളും നാടകത്തിലുണ്ട്. ഒരു സമയം രണ്ടു പ്രദേശങ്ങൾക്കിടയിൽ സമാനതയോടെ വികസിക്കുന്ന പ്രമേയ ഘടനയാണ് നാടകത്തിൽ അവലംബിക്കുന്നത്. തെരുവിന് വേണ്ടി ജീവിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത സഫ്ദർ ഹാഷ്മി എന്ന മനുഷ്യനോടുള്ള ആദരവും സമർപ്പണവുമാണ് നാടകം അരങ്ങിലേക്കെത്തിക്കാൻ നാടിന്റെ തീപ്പാട്ടുകാർ സംഘടനയ്ക്ക് പ്രചോദനമായത്. സുരേഷ് ബാബു ശ്രീസ്ഥ രചിച്ച നാടകം സംവിധാനം ചെയ്തത് ഡോ. സാംകുട്ടി പട്ടാംകരിയാണ്. ​ഗാനരചന കരിവെള്ളൂർ മുരളി, ഡോ. സാംകുട്ടി പട്ടാംകരി.

spot_img

Related Articles

Latest news