ഡിആര്‍ഡിഒ‍ കോവിഡ് പ്രതിരോധ മരുന്ന് 2ഡിജിയ്ക്ക് 990 രൂപ

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കും

ന്യൂദല്‍ഹി : ഡിആര്‍ഡിഒയും ഡോ. റെഡ്ഡീസ് ലാബും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് 2ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറല്‍ പൗഡറിന്റെ (2ഡിജി) വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന ഡോ. റെഡ്ഡീസ് ലാബ് അറിയിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സര്‍ക്കാര്‍ ആശുപത്രികളള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നേടാനും മെഡിക്കല്‍ ഓക്സിജന്‍ നല്‍കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും 2ഡിജി സഹായ പ്രദമാണെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. പതിനായിരം 2 ഡിജി സാഷേകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ഡിആര്‍ഡിഒയുടെ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ്, ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ സഹകരണത്തോടെയാണ് 2 ഡിജി വികസിപ്പിച്ചത്. റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ വിതരണവും ഡോ. റെഡ്ഡീസിനാണ്.

spot_img

Related Articles

Latest news