മലപ്പുറം മോങ്ങം,:.അമേരിക്കൻ മുൻ പ്രസിഡണ്ട് ബിൽ ക്ലിന്റൺ, ഇന്ദിരാ ഗാന്ധി, ഡോ: മൻമോഹൻ സിംഗ് തുടങ്ങിയ 100-ൽ അധികം ലോക നേതാക്കളെയും 70-ൽ അധികം നോബൽ സമ്മാന ജേതാക്കളെയും സൃഷ്ടിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇനി ഒരു മോങ്ങം സ്വദേശിയും. ആൽബർട്ട് ഐൻസ്റ്റീൻ മുതൽ സ്റ്റീഫൻ ഹോക്കിങ്ങ് വരെയുള്ള ശാസ്ത്രജ്ഞന്മാർ സമയം ചിലവഴിച്ച ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ഡോ: സഫീർ സി. കെ. ഈ വർഷാവസാനം റിസർച്ച് അസോസിയേറ്റ് സയന്റിസ്റ്റ് ആയി ജോയിൻ ചെയ്യും. മനുഷ്യ തലച്ചോറിനെ പോലെ പ്രവർത്തിക്കാൻ സാധ്യതയുള്ള ഭാവിയിലെ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്റെ ഗവേഷണം.
പരേതനായമോങ്ങം ചേനാട്ടു കുഴിയിൽ മുഹമ്മദിന്റേയും , കദീജയുടെയും മകനാണ്.ഡോക്ടർ സഫീർ സി.കെ.
ഈ അപൂർവ നേട്ടത്തിലൂടെ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ ശ്രീ. Dr. സഫീർ C. K ക്ക് അഭിനന്ദനങ്ങളും ആശംസകളും.
ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്