റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ്; കേരളത്തിലെ കേന്ദ്രം എടപ്പാളിൽ

ന്യൂദൽഹി: രാജ്യത്തെ അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലിച്ചവർക്ക് റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കാൻ നടപടിയായി. ഇതു സംബന്ധിച്ച മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പാക്കും. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഇതുപ്രകാരം താൽപര്യമുള്ളവർക്ക് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാം. ഇതുവരെ സർക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിലാണ് നിലവിൽ അക്രഡിറ്റഡ് കേന്ദ്രങ്ങളുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിലാണ്.

ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ചത്തെ 29 മണിക്കൂർ പരിശീലനമാണ് റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കാൻ ആവശ്യം. ഇതിൽ 21 മണിക്കൂർ പ്രായോഗിക പരിശീലനം; ഇതിൽ 4 മണിക്കൂർ സിമുലേറ്ററിൽ രാത്രികാല െ്രെഡവിങ്, മഴ, ഫോഗ് െ്രെഡവിങ് എന്നിവ പരിശീലിപ്പിക്കും. മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂർ പരിശീലനം. ഇതിൽ 16 മണിക്കൂർ തിയറിയും 22 മണിക്കൂർ പ്രാക്ടിക്കലും നൽകും. കൂടുതൽ അക്രഡിറ്റഡ് കേന്ദ്രങ്ങൾ അനുവദിക്കാനാണ് കേന്ദ്ര നീക്കം. അഞ്ചു വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് 3 ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ചു പഠിപ്പിക്കാനുളള വർക്‌ഷോപ്, െ്രെഡവിങ് സിമുലേറ്റർ, ടെസ്റ്റ് ട്രാക്ക് തുടങ്ങിയവയും വേണം.

.

spot_img

Related Articles

Latest news