സൗദിയിലെ അസീറിൽ സ്‌കൂളിന് നേരെ ഡ്രോൺ ആക്രമണം, കെട്ടിടം തകർന്നു

അബഹ- യെമന്‍ അതിര്‍ത്തിയില്‍നിന്ന് സ്‌ഫോടകവസ്തുക്കളുമായി ഹൂത്തി മിലീഷ്യകള്‍ അയച്ച ഡ്രോണ്‍ തകര്‍ന്നുവീണ് സ്‌കൂള്‍ കെട്ടിടത്തിന് വന്‍ നാശനഷ്ടം. ഡ്രോണിന്റെ ചില അവശിഷ്ടങ്ങള്‍ മേഖലയിലെ സംരക്ഷിത പ്രദേശത്തും വീണതായി അസീര്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് അതോറിറ്റി അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റന്‍ എന്‍ജി. അബ്ദുല്‍അസീസ് ആലുജബാന്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംഭവ സ്ഥലത്തേക്ക് കുതിച്ച് അടിയന്തിര നടപടികള്‍ സ്വീകരിച്ചു. ഡ്രോണ്‍ ആക്രമണശ്രമത്തില്‍ ആര്‍ക്കും ജീവാപായമോ അപകടമോ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും സൗദി അധികൃതര്‍ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news