ന്യൂഡൽഹി : രാജ്യ സുരക്ഷാ ലക്ഷ്യമിട്ട് ഇന്ത്യ പ്രാദേശീയമായി ഡ്രോണുകൾ വികസിപ്പിച്ചു. 65000 അടി ഉയരത്തിൽ 90 ദിവസം വരെ ആകാശത്തു താങ്ങാനാവുന്ന ഇത്തരം ഡ്രോണുകൾക്കു ഇൻഫിനിറ്റി എന്ന് അറിയപ്പെടും.
പൂർണമായും സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം ഡ്രോണുകൾ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽ ആയിരിക്കും ഇതിന്റെ പ്രവർത്തന മേഖല. ശക്തമായ നിരീക്ഷണ സംവിധാനങ്ങളുള്ള ഇത്തരം ഡ്രോണുകൾക്കു ചാര വിമാനങ്ങളെയും നിരീക്ഷിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ എച് എ എല്ലും ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ് ആയ ന്യൂ സ്പേസും സംയുക്തമായാണ് ഡ്രോൺ വികസിപ്പിച്ചത്.