അരുണിന്റെ മരണത്തില്‍ വിറങ്ങലിച്ച്‌ ആലന്തറക്കോണം

ലയിന്‍കീഴ് : മാറനല്ലൂര്‍ കരുംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ മുങ്ങിമരിച്ച ആലന്തറക്കോണം അരുണ്‍ നിവാസില്‍ അരുണ്‍ ജോസി(17)ന്റെ മരണം വിശ്വസിക്കാനാകാതെ ബന്ധുക്കള്‍.

അവരെ സമാധാനിപ്പിക്കാനാകാതെ വിഷമാവസ്ഥയിലായി നാട്ടുകാരും. മകന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ പിതാവ് ജോസ് പ്രകാശ്. ആശ്വസിപ്പിക്കാനെത്തിയ പി.ടി.എ പ്രസിഡന്റ് എം.അനില്‍കുമാറും അദ്ധ്യാപകരും കണ്ണീര്‍ തുടച്ചു.മാതാവ് ഷീനയ്ക്കും സഹോദരന്‍ വരുണ്‍ജോസിനും ബോധക്ഷയമുണ്ടായി.

വീട്ടുകാരുടെ വലിയ പ്രതീക്ഷയായിരുന്നു അരുണ്‍ജോസ്. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അരുണ്‍ ജോസിന് വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് സ്വീകരണം നല്‍കിയിരുന്നു. മിടുക്കനായ അരുണ്‍ജോസിന് ഇഷ്ടം കോമേഴ് സ് ആയിരുന്നു. ബാങ്ക് ജോലി ലക്ഷ്യമിട്ടാണ് കോമേഴ്സെടുത്തത് .കുടുംബത്തെ കരകയറ്റണമെന്നതായിരുന്നു അരുണ്‍ജോസിന്റെ ആഗ്രഹം. കൂലി പ്പണിക്കാരനായ പിതാവ് ജോസ് പ്രകാശിനുകിട്ടുന്ന ചെറിയതുക കൊണ്ടാണ് വീട്ടുകാര്യങ്ങളും കുട്ടികളുടടെ പഠനവും നടത്തിയിരുന്നത്.

പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് അരുണ്‍ ജോസും കുടുംബവും. അരുണ്‍ജോസ് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റൊരു കുളത്തില്‍ മീന്‍ പിടിക്കവെ ആരോ പറഞ്ഞതനുസരിച്ചാണ് കരുംകുളത്തിലെത്തിയത്. ഒന്‍പതടിയിലേറെ വെള്ളം നിറഞ്ഞ കുളം ഇപ്പോള്‍ ആരും ഉപയോഗിക്കാറില്ല. നേരത്തെ ഈ കുളത്തില്‍ മീന്‍ വളര്‍ത്തിയിരുന്നു. മീന്‍ പിടിക്കവേ ചൂണ്ട പാഴ്ച്ചെടിയില്‍ കുരുങ്ങിയത് നേരെയാക്കാന്‍ ശ്രമിക്കവേ കരയിടിഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു അരുണ്‍. അനുമോദനം നല്‍കപ്പെട്ട അരുണ്‍ ജോസിന് റീത്ത് സമര്‍പ്പിക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ലാലിക്കും വിതുമ്ബല്‍ അടക്കാനായില്ല.

spot_img

Related Articles

Latest news