റിയാദ്: തലസ്‌ഥാന നഗരിയിലെ അല്‍നദീം ഡിസ്ട്രിക്‌റ്റില്‍ തോക്ക് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തിയ കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ലഹരിമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് പ്രതികള്‍ ചേരിതിരിഞ്ഞ് വെടിവയ്പ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസില്‍ പങ്കുള്ള ചിലർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിയാനും വെടിവയ്പ്പിന്റെ സാഹചര്യങ്ങള്‍ കണ്ടെത്താനും ശക്തമായ അന്വേഷണം ആരംഭിച്ചതായും സുരക്ഷാ ഏജൻസികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ കാറുകളിലെത്തിയ സംഘങ്ങള്‍ തോക്കുമായി ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.