കോഴിക്കോട് വൻ ലഹരി വേട്ട , യുവതി അടക്കം മൂന്നുപേർ പിടിയിൽ. 

കോഴിക്കോട് ഇരിങ്ങാടം പള്ളിയിലേ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ബേപ്പൂർ സ്വദേശി അമൽ കുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (25), പേരാമ്പ്ര സ്വദേശി കാമ്യക റീജു (21) എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ജോൺസൺ എ ജെയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത് . വിൽപ്പനയ്ക്കായി കരുതിയ 108.28 ഗ്രാം എം. ഡി എം എ ആണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്..

 

പ്രതികൾ ദീർഘകാലമായി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. അയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജു കളിൽ താമസിച്ച് യുവാക്കൾക്ക് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി . പോലീസ് കണ്ടുപിടിക്കാതിരിക്കാൻ യുവതികളുടെ പേരിൽ റൂം എടുത്തിട്ട് താമസിക്കുന്നതാണ് പ്രതികൾ സ്ഥിരമായി ചെയ്യാറുള്ളത്.

ഡാൻസാഫ് എസ് ഐ മനോജ് എടയടത്ത്, എ എസ് ഐ അഖിലേഷ് കെ, എസ് സി പി ഓ സുനോജ്, സിപിഎം മാരായ സരുൺകുമാർ, ദി നീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് ചേവായൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഏലിയാസ് വി. കെ, ബിജു. എ വി, എ എസ് ഐ മാരായ, ജമീല ഇ, ജയശ്രീ എം.വി , സിപിഓ മാരായ ശ്രുതി. പി, ഫസൽ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.

spot_img

Related Articles

Latest news