ദുബായ്- ലോക വിസ്മയ മേളയായി വിശേഷിപ്പിക്കുന്ന ദുബായ് എക്‌സ്‌പോ 2020 ന് ഗംഭീര തുടക്കം. കോവിഡ് കാരണം ഒരു വര്‍ഷം നീട്ടിവേക്കണ്ടിവന്ന മേളയില്‍ 190 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. മനസുകളെ കൂട്ടിയിണക്കുക; ഭാവി സൃഷ്ടിക്കുക എന്നതാണ് ദുബായ് എക്സ്പോ 2020യുടെ പ്രമേയം.
4.3 ചതുരശ്ര കിലോമീറ്റർ സ്ഥലമാണ് കഠിനപ്രയത്നത്തിലൂടെ വിസ്മയക്കാഴ്ചകൾക്ക് വേദിയായി മാറ്റിയത്. 6.8 ബില്യൺ ഡോളർ ചെലവഴിച്ചാണ് ദുബായ് എക്സ്പോ വേദിയൊരുക്കിയത്. രണ്ടരക്കോടി സന്ദർശകരെയാണ് ആറുമാസങ്ങളിലായി പ്രതീക്ഷിക്കുന്നത്.