ദുബൈയിൽ വാട്സ്ആപ് വഴി പാർക്കിങ് പണമടക്കാം

ദുബൈ : വാട്സ് ആപ്പിലൂടെ പാർക്കിങ് പണമടക്കുന്ന സംവിധാനത്തിന് ദുബൈയിൽ തുടക്കമായി . 97158 8009090 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാണ് പേയിൻമെന്റ് നടത്താൻ സാധിക്കുക . എസ്.എം.എസ് വഴി നിലവിൽ ചെയ്യുന്ന ഫോർമാറ്റിൽ തന്നെ വാട്സ്ആപ്പിൽ മെസേജ് അയക്കുകയാണ് വേണ്ടത് . ഡിജിറ്റൽ വാലറ്റിൽനിന്ന് പേയ്മെന്റ് ഈടാക്കുകയും ചെയ്യും . ഇതിലൂടെ പാർക്കിങ് എളുപ്പമാകുമെന്നും എസ്.എം.എസിന് ചെലവാകുന്ന 30 ഫിൽസ് ലാഭിക്കാൻ സാധിക്കുമെന്നും റോഡ് ഗതാഗത അതോറിറ്റി ( ആർ.ടി.എ ) അധികൃതർ പറഞ്ഞു . എസ്.എം.എ സ് വഴി പെയ്മെന്റ് ചെയ്യുന്ന സംവിധാനം തുടർന്നും ഉപയോഗിക്കാം . ഞായറാഴ്ചയും പൊതു അവധിദിവസങ്ങളിലും ഒഴികെ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ രാത്രി 10 വരെയാണ് പാർക്കിങ്ങിന് ഫീസ് ഈടാക്കുന്നത് . ട്രാഫിക് പിഴകളെക്കുറിച്ചും ഡ്രൈവിംഗ് , വാഹന ലൈസൻസ് എന്നിവ സംബന്ധിച്ചും താമസക്കാർക്ക് വാട്സ്ആപ് വഴി അന്വേഷിക്കാമെന്ന് ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു . വാട്സ്ആപ് വഴിയുള്ള പാർക്കിങ് പേയ്മെന്റ് സംവിധാനം ദുബൈയിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് ആർ.ടി.എ നേരത്തെ അറിയിച്ചിരുന്നു . ജൈടെക്സിൽ ഇതിന്റെ മോഡൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു . ഏറ്റവും പുതിയ സംവിധാനങ്ങളൊരുക്കി താമസക്കാർക്ക് സുഖകരമായ ജീവിത സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംവിധാനം നടപ്പിലാക്കിയത് .

spot_img

Related Articles

Latest news