ദുബൈ : ഓർമ്മ ബർ ദുബായ് മേഖല കുടുംബ സംഗമം വിവിധ കലാപരിപടികളോടെ സമാപിച്ചു.ദുബൈ കരാമ ആപ്പിൾ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു . ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ കലാ പരിപാടികൾ രാത്രി വളരെ വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനം ജന ശ്രദ്ധ പിടിച്ചു പറ്റി. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം കെ ജെ ഷൈൻ ടീച്ചർ ഉൽഘാടനം ചെയ്തു. ഓർമ്മ കേന്ദ്ര കമ്മറ്റിയംഗങ്ങളും മേഖല ഭാരവാഹികളും ആശംസകൾ നേർന്നു.
സാംസ്‌കാരിക സമ്മേളനത്തിൽ യുവ പ്രവാസി എഴുത്തുകാരൻ അബ്ദുൾകലാം അലങ്കോടിന്റെ രണ്ടാമത് കഥാ സമാഹാരം “ഫ്രീക്കൻ” ശ്രീമതി ഷൈൻ ടീച്ചർ പ്രകാശനം ചെയ്തു . വിപി മൻസിയയും സംഘവും അവതരിപ്പിച്ച നൃത്ത സന്ധ്യ കാണികളുടെ മനം കവർന്നു.