ദുബായ് പൊലീസ് ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ ആരംഭിക്കുന്നു.റമദാന്‍ ലക്ഷ്യംവെച്ച് വന്‍സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇതു പൂര്‍ണമായും ഇല്ലാതാക്കുകയെന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ക്യാമ്പയിന്‍ സംഘടിപ്പിക്കുകയെന്ന് പൊലീസ് അറിയിച്ചു. എമിറേറ്റിലെ ഭിക്ഷക്കാരുടെ എണ്ണം കുറയ്ക്കാന്‍ പ്രചാരണം സഹായിക്കുമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 842 യാചകരെയാണ് അറസ്റ്റുചെയ്തത്. വിശുദ്ധ മാസത്തില്‍ ദുബായില്‍ ഉടനീളം പട്രോളിംഗ് വര്‍ദ്ധിപ്പിക്കുമെന്നും ബ്രിഗേഡിയര്‍ അല്‍ ജലാഫ് പറഞ്ഞു.