ദുബായ് :ടിട്വന്റി വേൾഡ് കപ്പിൽ ഇന്ത്യക്ക് ആദ്യ വിജയം. അഫ്ഗാനിസ്താനെതിരെ 66 റൺസിനാണ് ഇന്ത്യൻ വിജയം. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോൽവി അറിഞ്ഞ ഇന്ത്യ ഈ വിജയത്തോടെ സെമി സാധ്യത നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് അടിച്ചുക്കൂട്ടിയത്. ഓപ്പണിങ് ബാറ്റിസ്മാന്മാരായ രോഹിത് ശർമ്മയും ( 47 പന്തിൽ 74) കെ ൽ രാഹുലും (48 പന്തിൽ 69) നേടിയ 140 റൺസിന്റെ ഓപ്പണിങ് പാർട്ണർഷിപ്പാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.ശേഷം റിഷഭ് പന്തും (13 പന്തിൽ 27) ഹാർദിക് പാണ്ട്യയും (13 പന്തിൽ 35) ഇന്ത്യൻ സ്കോർ 200 കടത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.ബൌളിംഗിൽ ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റും അശ്വിൻ 2വിക്കറ്റും നേടി.